---
title: "ന്യൂമാഹിയിലെ കോൺഗ്രസ് നേതാവ് കെ.എം പ്രഭാകരന്റെ കുടുംബത്തിന് സ്ഥലം കൈമാറി*"
english_title: "Land handed over to the family of Congress leader KM Prabhakaran in New Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321016/Land handed over to the family of Congress leader KM Prabhakaran in New Mahe"
published_at: "2025-10-17T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1d318626b2_1000939523.jpg"
keywords: []
---

# ന്യൂമാഹിയിലെ കോൺഗ്രസ് നേതാവ് കെ.എം പ്രഭാകരന്റെ കുടുംബത്തിന് സ്ഥലം കൈമാറി*

> **Lead Summary:** ന്യൂമാഹി പഞ്ചായത്ത് മുൻ മെമ്പറും, കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.എം പ്രഭാകരന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി

## Article Content

ന്യൂമാഹി പഞ്ചായത്ത് മുൻ മെമ്പറും, കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.എം പ്രഭാകരന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി

മാഹി എം. എൽ എ രമേശ് പറമ്പത്ത് ചെയർമാനും, വി സി. പ്രസാദ് കൺവീനറുമായി രൂപികരിച്ച കമ്മിറ്റി വാങ്ങിയ ആറര സെന്റ് സ്ഥലത്തിന്റെ രേഖ അദ്ദേഹത്തിന്റെ മകൻ പ്രത്യൂഷിന് മാഹി എം എൽ എ കൈമാറി.

ചടങ്ങിൽ കെ പി സി സി മെമ്പർ വി.രാധാകൃഷ്ണൻ മാസ്റ്റർ, മാഹി ബ്ലോക്ക് പ്രസിഡണ്ട് കെ.മോഹനൻ , കെ. ഹരീന്ദ്രൻ , സി.പി. പ്രസീൽ ബാബു, അനീഷ് ബാബു, വി.കെ,കെ. സുരേഷ്, എൻ.കെ. സജീഷ്, ഷാനു പുന്നോൽ, സി. സത്യാനന്ദൻ ,സുനിത. പി.കെ, സുനിൽ കുമാർ , രാജീവൻ മയലക്കര എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321016/Land handed over to the family of Congress leader KM Prabhakaran in New Mahe)